ന്യൂഡൽഹി: വ്യക്തമായ കാരണങ്ങളും യുക്തിയും നിരത്താതെ മോട്ടോർ അപകട നഷ്ടപരിഹാര ട്രിബ്യൂണലുകൾ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാദികളുടെയും പ്രതികളുടെയും വാദമുഖങ്ങളും തെളിവുകളും അതുപോലെ പകർത്തിവെക്കുന്നതല്ലാതെ, എന്തുകൊണ്ടാണ് ഒരു നിഗമനത്തിൽ എത്തിയതെന്ന് വ്യക്തമാക്കാൻ ട്രിബ്യൂണലുകൾക്ക് സാധിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മെയ്കാപം കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
വ്യക്തമായ യുക്തി വേണം: അപകടങ്ങൾ മൂലമുള്ള വലിയ മാനസിക ആഘാതത്തിലും ദുരിതത്തിലുമാണ് ആളുകൾ ട്രിബ്യൂണലുകളെ സമീപിക്കുന്നത്. ......
ഗാന്ധിനഗർ: നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ......
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി.പ്രതിഷേധ മാർച്ചില് നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി പ്രവർത്തകർ. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. ......
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായി മുന്നേറുന്നതിനിടെ, പാചക ആവശ്യങ്ങൾക്കായി എൽപിജിക്ക് പകരം എഥനോൾ അധിഷ്ഠിത ഇന്ധനം അവതരിപ്പിക്കാനുള്ള സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. രാജ്യത്തെ എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചതോടെ, ഗതാഗത മേഖലയ്ക്ക് പുറമെ പുതിയ ഉപയോഗമേഖലകൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ഇ-20 ലക്ഷ്യം കൈവരിച്ചതോടെ, രാജ്യത്ത് എഥനോൾ ഉത്പാദനവും വിതരണ ശൃംഖലയും കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ......
ന്യൂഡൽഹി: പാർലമെന്റിന് സമീപം സിജെപി (CJP) നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷാവസ്ഥ. പാർലമെന്റിലേക്ക് നീങ്ങിയ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പോലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ......
കർണാടകം: മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയായ ബിഡദി ടൗൺഷിപ്പ് പ്രൊജക്റ്റ് സംസ്ഥാനത്ത് ഗൗരവമേറിയ രാഷ്ട്രീയപ്രശ്നമായി മാറിയിരിക്കയാണ്. ഭൂമി വിട്ടുകൊടുക്കാൻ കൃഷിക്കാരായ പ്രാദേശികവാസികൾ തയ്യാറാകാത്തതാണ് ഗവണ്മെന്റിനെ അലട്ടുന്നത്. ......
ന്യൂഡൽഹി:ലഡാക്കിന്റെ മണ്ണിലെ തണുത്ത കാറ്റിൽ ഉയർന്ന പ്രക്ഷോഭത്തിന്റെ ശബ്ദം ഡൽഹിയുടെ സമരവീഥിയായ ജന്തർ മന്തറിലും പ്രതിധ്വനിക്കുകയായിരുന്നു. തന്റെ നാടിന്റെ പരിസ്ഥിതിക്കും അവകാശങ്ങൾക്കുമായി ജൂൺ 28-ന് സോനം വാങ്ചുക്ക് ആരംഭിച്ച നിരാഹാര സമരം 18 ദിവസങ്ങൾ പിന്നിട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ......
ന്യൂഡൽഹി: അപേക്ഷകൾ മനഃപൂർവം വെച്ചുതാമസിപ്പിച്ച്, പിന്നീട് പ്രായപരിധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആശ്രിതർക്ക് കാരുണ്യ നിയമനം നിഷേധിക്കുന്ന തൊഴിൽദാതാക്കളുടെ രീതിക്ക് കടുത്ത പ്രഹരമേൽപ്പിച്ച് സുപ്രീം കോടതി. സ്വന്തം ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം മുതലെടുത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കാൻ സ്ഥാപനങ്ങൾക്കാവില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
സംഭവബഹുലമായ കേസിന്റെ ഗതി ഇങ്ങനെ:
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിലെ ജീവനക്കാരനായിരുന്ന രാംനാരായൺ മദൻകർക്ക് ജോലിയിൽ തുടരാൻ സാധിക്കാത്തവിധം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന്, 2015 ജൂലൈ 22-നാണ് അദ്ദേഹം സ്വയം വിരമിക്കലിനായി (Voluntary Retirement) അപേക്ഷ സമർപ്പിച്ചത്. ......
രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത ശക്തമായ മഴ നദികൾ കരകവിഞ്ഞൊഴുകാൻ ഇടയാക്കിയതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ......
മുംബൈ: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിശ്രുതവധുവായ സിയയും സുഹൃത്തായ ചേതനും ചേർന്ന് പുണെയിലെ ലൊഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ......